ആലിയ ഭട്ട് നായികയായി എത്തുന്ന ‘സഡക്ക് 2’വിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അതേസമയം ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ട്രെയിലറിനു ഡിസ്ലൈക്ക് ക്യാംപെയ്നും തുടങ്ങി കഴിഞ്ഞു. ഒമ്പതിനായിരത്തിലധികം ലൈക്ക് ലഭിച്ചപ്പോള്‍ 53000ല്‍ അധികം ഡിസ്ലൈക്കുകളാണ് ഇതിനോടകം ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെതിരെ ആരോപണവുമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിനെതിരെ ശക്തമായ ഡിസ്ലൈക്ക് ക്യാംപെയ്ന് നടക്കുന്നത്.
29 വര്‍ഷം മുമ്പ് മഹേഷ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത് സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി എത്തിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘സഡകി’ന്റെ രണ്ടാം ഭാഗമാണിത്. ‘സഡക് 2’ ഓണ്‍ലൈനിലാണ് റിലീസ് ചെയ്യുന്നത്. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Discussion about this post