കൊച്ചി: കൊവിഡ് 19 രോഗമുണ്ടെന്ന സംശയത്തെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു.
മരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. കൊവിഡ് സംശയത്തെ തുടർന്നാണ് മേരിയെ സ്വകാര്യ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചത്.
മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയിൽ ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
Discussion about this post