കരിപ്പൂരിലെ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ് നടി കരീന കപൂര്‍. ‘ഹൃദയഭേദകമായ വാര്‍ത്ത. കോഴിക്കോട് വിമാന അപകടം ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനയും അനുശോചനവും.
ഒരുപാട് പേരുടെ ജീവന് രക്ഷിക്കാന്‍ തീരുമാനമെടുത്ത ക്യാപ്റ്റന്‍ ദീപക് സാഠെയ്ക്ക് ബിഗ് സല്യൂട്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ജീവന് നഷ്ടമായ മറ്റ് ക്ര്യൂ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു’ കരീന കപൂര്‍ കുറിച്ചു. ഇന്സ്റ്റഗ്രാമിലൂടെയണ് താരം അനുശോചനം രേഖപ്പെടുത്തിയത്.
Discussion about this post