കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി പിളരുകയായിരുന്നു. ദുബായിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.
വിമാനത്തില്‍നിന്ന് പുക ഉയരുന്നതായാണ് ലഭിക്കുന്ന വിവരം. 177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ രണ്ട് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. ഫയര്‍ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് കൂടുതലായും പരിക്കേറ്റത്.
Discussion about this post