തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനു പുറമെ, ഭാര്യ ബെറ്റിക്കും രോഗ ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എംഎ ബേബി.
മറ്റൊരു പിബി അംഗം മുഹമ്മദ് സലീം മീനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി മുഹമ്മദ് സലീമിന് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 814 പേര് ഇന്ന് രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 94 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
Discussion about this post