ഹെല്‍മെറ്റില്ലാതെ ബുള്ളറ്റില്‍ പറക്കുന്ന ചിത്രം പങ്കുവെച്ച നടി മെറീന മൈക്കളിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. റൈഡര്‍ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ചാണ് ഹെല്‍മെറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. ‘ശേഷം പോലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച് മെറീന കുറിച്ചത്.
രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്കെതിരെ പിഴ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് മെറീനയുടെ പോസ്റ്റ് എന്നതാണ് ഏറെ ശ്രദ്ധേയം. പാലത്തിനു മുകളിലൂടെ സ്റ്റൈലിഷ് ലുക്കിലാണ് മറീനയുടെ ബുള്ളറ്റ് ചിത്രങ്ങള്‍. ഇത് സിനിമയ്ക്കോ ഫോട്ടോഷൂട്ടിനോ വേണ്ടി എടുത്ത ചിത്രമാണോ എന്ന് വ്യക്തമല്ല.
അതേസമയം, താരത്തിനെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി. ചിത്രവും കുറിപ്പും കേരള പോലീസിന് അയച്ചു കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ വീട്ടിലെത്തുമെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തി. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും മറ്റു ചിലര്‍ കമന്റ് ചെയ്തു. മാസ്ക് ധരിക്കാതെ വണ്ടി ഓടിച്ചതും ശരിയായില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post