ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 56000ത്തിലധികം പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം പുതുതായി 56282 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1964537 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 40699 ആയി ഉയര്‍ന്നു. നിലവില്‍ 595501 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1328337 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10309 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പുതുതായി 1125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 468265 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 334 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 16476 ആയി ഉയര്‍ന്നു
തമിഴ്നാട്ടിലും കര്‍ണാടകയിലും കഴിഞ്ഞ ദിവസം പുതുതായി 5000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ പുതുതായി 5175 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 273460 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 112 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4461 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5619 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 151449 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 100 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2804 ആയി ഉയര്‍ന്നു
India reports single-day spike of 56,282 new #COVID19 cases and 904 deaths in the last 24 hours.
The COVID tally of the country rises to 19,64,537 including 5,95,501 active cases, 13,28,337 cured/discharged/migrated & 40,699 deaths: Ministry of Health and Family Welfare pic.twitter.com/dzBQVyDEHi
— ANI (@ANI) August 6, 2020
Discussion about this post