മക്ക: മക്കയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹാരിസ് നടുവീട്ടിലാണ് ഷോക്കേറ്റ് മരിച്ചത്. അപകട വിവരം ആരുമറിയാതിരുന്നതിനാല് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് കരുതുന്നു.
ഹാരിസിന് ഷോക്കേറ്റ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ആരുടേയും ശ്രദ്ധയില്‍പെടാത്തതിനാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല. താമസസ്ഥലത്തെ ഫ്രിഡ്ജിന്റെ അകം വൃത്തിയാക്കുന്നതിനിടെയിലാണ് ഹാരിസ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. ഫ്രിഡ്ജിന്റെ അരികിലായായിരുന്നു മൃതദേഹം.
അപകടം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഹാരിസിനെ തറയില്‍ വീണുകിടക്കുന്നതായി കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മക്ക അല്‍നൂര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹം മക്കയില്‍തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. . മക്കയിലെ ‘ഷറായ’യില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു ഹാരിസ്.
Discussion about this post