പിഎസ്സി നിയമനങ്ങളുടെ പേരില്‍ വിവാദം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും മറുപടിയുമായി എംബി രാജേഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എംബി രാജേഷ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുന്നത്.
സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക്ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് എംബി രാജേഷ് പറഞ്ഞു. യുഡിഎഫ് നല്‍കിയതിന്റെ ഇരട്ടിയിലേറെ നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കി എന്ന് എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 20 മുതല്‍ ജൂലൈ 28 വരെയുള്ള ലോക്ഡൗണ്‍ കാലത്തും സജീവമായി പ്രവര്‍ത്തിച്ച പിഎസ്സി 112 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പതിനൊന്നായിരത്തിലേറെ പേര്‍ക്ക് നിയമന ശുപാര്‍ശ അയച്ചു. ലോക്ഡൗണ്‍ കര്‍ക്കശമായിരുന്ന ആദ്യ 100 ദിവസത്തിനിടെ 64 റാങ്ക്ലിസ്റ്റില് നിന്ന് 7377 പേര്‍ക്ക് അഡൈ്വസും നല്കി എന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് അഭിമുഖങ്ങളടക്കം പിഎസ്സി പുനരാരംഭിച്ചതോടെ നിരവധി റാങ്ക്ലിസ്റ്റാണ് പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. ഇതൊന്നും കാണാതെയാണ് പ്രതിപക്ഷവും ബിജെപിയും ചില സംഘടനകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് പിഎസ്സിക്കും സര്‍ക്കാരിനുമെതിരെ കുപ്രചാരണം നടത്തുന്നതെന്ന് എംബി രാജേഷ് പറഞ്ഞു. ഇത്തരക്കാരുടെ ദുഷ്പ്രചരണം കൃത്യമായ രാഷ്ട്രീയ ലക്ഷങ്ങളോടെയാണ് എംബി രാജേഷ് വ്യക്തമാക്കി.
Discussion about this post