മുംബൈ: സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടന്റെ മകള്‍ക്ക് ഭീഷണി. മുംബൈ മലാദ് സ്വദേശി ഖുമൈല്‍ ഹനീഫ് പട്ടാനി(25)യെയാണ് മുംബൈ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയും ബോളിവുഡ് നടന്റെ മകളും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഈ സമയത്തെ സ്വകാര്യചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയ വഴി സന്ദേശം അയക്കുകയായിരുന്നു.
ചിത്രങ്ങള്‍ വൈറലാക്കേണ്ടെങ്കില് പണം വേണമെന്നായിരുന്നു ആവശ്യം. 20000 രൂപ വരെ നല്‍കാമെന്ന് പെണ്‍കുട്ടി ആദ്യം സമ്മതിച്ചെങ്കിലും യുവാവ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post