തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്തിന് ആശ്വാസമാകുന്നത് രോഗമുക്തിയാണ്. 794 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കൊവിഡ് കണക്കുകള്‍ അറിയിച്ചത്.
506 കൊവിഡ് കേസുകളില്‍ 375 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നത്തെ രോഗബാധിതരില്‍ 31 പേര് വിദേശത്ത് നിന്നും 40 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രോഗബാധിതരായവരില്‍ 37 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 21533 സാമ്പിളുകളാണ് പരിശോധിച്ചത്.
ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പുറത്തുവിട്ടത്. രണ്ട് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4
Discussion about this post