തൃശ്ശൂര്‍: തൃശ്ശൂരിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ താലൂക്ക് ഓഫീസ് അടയ്ക്കുകയും ചെയ്തു. തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇന്ന് സംസ്ഥാനത്ത് 506 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തൃശ്ശൂരിലാണ്. 83 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 68 പേര് രോഗമുക്തിയും നേടിയിട്ടുണ്ട്. 506 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Discussion about this post