തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് 122 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 96 പേരുമാണ് വന്നത്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 679 പേര് രോഗമുക്തി നേടി.
നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കര്‍, കാസര്‍കോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹിമാന്, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീന്‍, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെല്‍വമണി എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7. എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36 നെഗറ്റീവായവരുടെ കണക്ക്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10091 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 19140 സാമ്പിളുകളാണ് പരിശോധിച്ചത്.1167 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതു വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആയി. ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,616 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി, 1,16,418 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 113713 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകള്‍ 486 ആണ്.
Discussion about this post