അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ടിക് ടോക്കിലൂടെ പ്രശസ്തനായ സച്ചിന് തിവാരിയാണ് നായകനാകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വഴിയെ പുറത്തുവിടും. വിജയ് ശേഖര്‍ ഗുപ്ത നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘ആത്മഹത്യയോ കൊലപാതകമോ’ (SUICIDE OR MURDER) എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം. ഈ വര്‍ഷം ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഈ ചിത്രം അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമാപാരമ്പര്യമില്ലാതെ ഒരാള്‍ സിനിമയില്‍ എത്തുമ്പോള്‍ അനുഭവിക്കുന്ന കഷ്ടതകളാണ് ചിത്രം തുറന്നുകാട്ടുന്നതെന്നും ബോളിവുഡിലെ അറിയാക്കഥകള്‍ വെളിച്ചത്തുകൊണ്ടു വരുന്ന ചിത്രമായിരിക്കും ഇതെന്നുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ശേഖര്‍ ഗുപ്ത പറഞ്ഞത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വഴിയെ പുറത്തുവിടും.
Discussion about this post