ബലേഗാവി: കൊവിഡ് ഭയത്താല്‍ നാട്ടുകാരും വീട്ടുകാരും കൈയ്യൊഴിഞ്ഞതോടെ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ഭാര്യ എടുത്ത തീരുമാനം ആണ് ഇന്ന് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. ആരും തുണയ്ക്ക് ഇല്ലാതിരുന്നതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഉന്തുവണ്ടിയിലാണ് ശ്മാനത്തിലെത്തിച്ചത്.
കൊവിഡ് ബാധ മൂലമാണ് ഇയാള്‍ മരിച്ചതെന്ന് സംശയമുള്ളതിനാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്ന് സ്ത്രീ പറയുന്നു. ഇവരും മകനും മാത്രമാണ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്. കര്‍ണാടകത്തിലെ ബലേഗാവിയിലാണ് ഈ ദൃശ്യങ്ങള്‍. കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന സംശയം മൂലം ബന്ധുക്കളാരും ഇവരെ സഹായിക്കാന്‍ തയ്യാറായില്ല.
രണ്ട് ദിവസം മുമ്പാണ് ഇയാള്‍ മരിച്ചത്. കൊവിഡ് ബാധ മൂലമാണ് മരിച്ചതെന്ന ഭയം മൂലം അടുത്ത ബന്ധുക്കള്‍ പോലും മരണാനന്തര ചടങ്ങുകളില്‍ എത്തിയില്ല. എന്നാല്‍, പിന്നീട് നടന്ന പരിശോധനയില്‍ ഇയാള്‍ കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവം ഏതായാലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി കഴിഞ്ഞു.
Discussion about this post