മുംബൈ: അമ്മയും മറ്റുള്ളവരും സുഖം പ്രാപിച്ചുവരുന്നുവെന്ന് നടന് അനുപം ഖേര്‍. കഴിഞ്ഞ ഞായറാഴ്ചയാണ് താരത്തിന്റെ അമ്മ ദുലരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇപ്പോള്‍ അമ്മയും മറ്റുള്ളവരും സുഖം പ്രാപിച്ചുവരുന്ന വിവരം താരം തന്നെയാണ് അറിയിച്ചത്. ‘അമ്മ മുമ്പത്തേതിനേക്കാള്‍ സുഖംപ്രാപിക്കുന്നു. രാജു, റീമ, വൃന്ദ എന്നിവരും അങ്ങനെ തന്നെ. ദൈവം ദയയുള്ളവനാണ്’ എന്നാണ് താരത്തിന്റെ അമ്മ ക്രിസ്മസ് ട്രീ ഒരുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അനുപം ഖേറിന്റെ അമ്മ ദുലരി, സഹോദരന് രാജു, സഹോദരന്റെ ഭാര്യ റിമ, അവരുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുലരി മുംബൈ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. അതേസമയം താരത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്.
Discussion about this post