കോഴിക്കോട്: അനധികൃത സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട്ടെ ജ്വല്ലറിയിലെ റെയ്ഡില്‍ കസ്റ്റംസ് മുഴുവന്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തു. അരക്കിണര്‍ ഹെസ്സ ഗോള്‍ഡിലെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കൂടാതെ രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഇന്ന് ഉച്ചയോടെയായിരുന്നു ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ കസ്റ്റംസ് പരിശോധന നടന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കിടെയാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുക്കുകയായിരുന്നു.
ജ്വല്ലറിയില്‍ പങ്കാളിത്തമുള്ള ഷമീം, ജിഫ്സന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിക്കലിലെ ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.
Discussion about this post