ഗുവാഹത്തി: ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാതെ വന്നതോടെ കോവിഡ് രോഗികള്‍ ആശുപത്രിയില്‍ നിന്നും പുറത്ത് ചാടി ദേശീയ പാത ഉപരോധിച്ചു. അസമിലെ കാംരൂപ് ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ നടക്കുന്ന സംഭവം.പോലീസ് ഇടപെട്ടതോടെയാണ് രോഗികള്‍ ആശുപത്രിയിലേക്ക് മടങ്ങിയത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൂറോളം കോവിഡ് രോഗികളാണ് പുറത്തുചാടിയത്. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ചു. ആശുപത്രിയില്‍ നിന്നും ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ടായിരുന്നു വ്യാഴാഴ്ച രോഗികളുടെ പ്രതിഷേധം.
കിടക്കകളുടെ അവസ്ഥയും പരമദയനീയമാണെന്ന് ആളുകള്‍ പറഞ്ഞു. പന്ത്രണ്ടോളം രോഗികളെ ഒരു മുറിയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. സംഭവമറിഞ്ഞതോടെ കാംരൂപ് ഡപ്യൂട്ടി കമ്മിഷണര്‍ കൈലാസ് കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി.
രോഗികളോട് ആശുപത്രിയിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടു. ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയതോടെയാണ് രോഗികള്‍ ആശുപത്രിയിലേക്ക് മടങ്ങിയത്. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ രംഗത്തെത്തി.
കോവിഡ് കെയര്‍ സെന്ററിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നു തോന്നുന്നുണ്ടെങ്കില്‍ രോഗികള്‍ക്കു വീടുകളിലേക്കു മടങ്ങാമെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. മറ്റുവള്ളവര്ക്കു രോഗം പകരാതിരിക്കാനാണ് രോഗികളെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്.
എന്നാല്‍ അവര്‍ക്കു താല്പര്യമില്ലെങ്കില് സത്യവാങ്മൂലം ഒപ്പുവച്ച ശേഷം ഹോം ക്വാറന്റീന് തിരഞ്ഞെടുക്കാവുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ പണിയെടുക്കുകയാണ്, ചിലയിടത്ത് സൗകര്യങ്ങള്‍ എത്തിക്കാന്‍ വൈകിയിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post