മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,641 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2.84 ലക്ഷം കടന്നു. നിലവില്‍ 114648 ആക്ടീവ് കേസുകളാണ് ഉള്ളത്.
മുംബൈയില്‍ മാത്രം പുതുതായി 1498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 97751 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 11194 ആയി ഉയര്‍ന്നു. ഇതുവരെ 158140 പേരാണ് രോഗമുക്തി നേടിയത്. മുംബൈയില്‍ മാത്രം 5520 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം തമിഴ്നാട്ടിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4,549 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,56,369 ആയി ഉയര്‍ന്നു. പുതുതായി 69 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,236 ആയി. നിലവില്‍ 46,714 പേരാണ് ചികിത്സയില്‍ തുടരുന്നത്. 1,07,416 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
Discussion about this post