മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെ അഭിനയമികവ് തെളിയിച്ച നടിയാണ് അമല പോള്‍. ചെറിയ വേഷങ്ങളിലെത്തി കണ്ണടച്ചു തുറക്കും മുമ്പായിരുന്നു അമല പോള്‍ സിനിമാലോകത്ത് താരമായി മാറിയത്. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അമല ആരാധകരെ വാരിക്കൂട്ടി.
താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവാറുള്ളത്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അമല പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ഇതിനൊരു പോംവഴിയില്ലേ എന്ന അടിക്കുറിപ്പോടെ നടി തന്നെയാണ് തന്റെ ‘കരച്ചില്’ വിഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. വിഡിയോയുടെ അവസാനമാണ് താരം കരയുന്നതിന്റെ കാരണം വ്യക്തമാകുന്നത്. ട്വിസ്റ്റ് തന്നെയാണെന്ന് ആരാധകര്‍ പറയുന്നു.
ഉള്ളി അരിയുന്നതിനിടെയാണ് നടിയുടെ കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നത്. കണ്ണുനീറി താരം പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്. എന്തായാലും അമല ആദ്യമൊന്നു ഞങ്ങളെ ഞെട്ടിച്ചു എന്നാണ് ആരാധകരുടെ കമന്റ്. സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ നടി ഇപ്പോള്‍ അവധി ആഘോഷത്തിലാണ്.
Discussion about this post