സോഷ്യല്‍ മീഡിയ ലോകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവല്ല ജോളി സില്‍ക്ക്സിലെ ജീവനക്കാരി സുപ്രിയയാണ് താരം. സുപ്രിയ, അന്ധനായ ഒരു വൃദ്ധനെ കെഎസ്ആര്‍ടിസി ബസില്‍ കൈപിടിച്ച് കയറ്റിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സുപ്രിയയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്ത് വന്നത്.
ഇപ്പോഴിതാ സുപ്രിയയെ തേടി മറ്റൊരു സന്തോഷം കൂടി വന്നിരിക്കുകയാണ്. ദൃശ്യം കണ്ട സ്ഥാപനത്തിന്റെ ഉടമ ജോയ് ആലുക്കാസ് സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ തൃശൂരുള്ള ഹെഡ് ഓഫീസില്‍ വിളിച്ചുവരുത്തി അനുമോദിച്ചിരുന്നു.
പിന്നാലെ സര്‍പ്രൈസ് സമ്മാനം നല്‍കുമെന്ന് ജോയ് ആലുക്കാസ് അറിയിച്ചിരുന്നു. ഒടുവില്‍ സുപ്രിയ ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ച സമ്മാനം തന്നെ അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നു. ഒരു സര്‍പ്രൈസ് സമ്മാനം നല്‍കുമെന്ന് സര് പറഞ്ഞിരുന്നു, എന്നാല്‍ ഇത്രയും വലിയൊരു സര്‍പ്രൈസായിരിക്കുമെന്ന് വിചാരിച്ചില്ലെന്ന് ഇതിനൊട്- സുപ്രിയ പ്രതികരിച്ചു.
സമൂഹമാധ്യമത്തില്‍ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ഒരുപാട് പേര് നല്ല വാക്കുകള്‍ പറഞ്ഞു. എന്നാല്‍ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂര്‍ ഹെഡ് ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മനസിലെ നന്മ കൈവിടരുതെന്നാണ് സാര്‍ അന്ന് പറഞ്ഞത്. എനിക്കൊരു സര്‍പ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ സ്വപ്നമായ നല്ല ഒരു വീടായിരിക്കുമെന്ന് കരുതിയില്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയത്.- സുപ്രിയ പറഞ്ഞു
നിസാരമെന്നു കരുതി ചെയ്ത ആ കാര്യത്തിന് ജീവിതത്തോളം വിലയുണ്ടെന്നും സാര്‍ ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് ആ നന്മയില് കണ്ണിയാകാന്‍ ദൈവം എന്നെ തെരഞ്ഞെടുത്തതെന്നും സാര്‍ പറഞ്ഞുവെന്നും സുപ്രിയ പറഞ്ഞു. മൂന്ന് വര്‍ഷമായി തിരുവല്ല ജോളി സില്‍ക്കസില്‍ ജോലി ചെയ്യുന്ന സുപ്രിയ സുരേഷ് തിരുവല്ല തൂലശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് അനൂപും വൈഗാലക്ഷ്മി,അശ്വിന് എന്നിങ്ങനെ രണ്ട് കുട്ടികളും അടങ്ങുന്നതാണ് സുപ്രിയയുടെ കുടുംബം.
Discussion about this post