മുംബൈ: ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ താനടക്കമുള്ള കുടുംബാംഗങ്ങള്‍ പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും സാറ അറിയിച്ചു.
അതേസമയം, ഡ്രൈവറെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കും മറ്റും വേണ്ട സഹായവും നിര്‍ദ്ദേശങ്ങളും നല്കിയ ബിഎംസിയ്ക്ക് നന്ദി പറയുന്നതായും സാറ കുറിച്ചു. ബോളിവുഡ് താരങ്ങളായി അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ്, മകള്‍, ആരാധ്യ ബച്ചന് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അമിതാഭ് ബച്ചന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. അനുപം ഖേറിന്റെ മാതാവടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നടന്റെ പരിശോധനാഫലം നെഗറ്റീവാണ്.
Discussion about this post