ബഹിരാകാശ വസ്ത്രം അണിഞ്ഞ് ബീച്ചിലൂടെ നടക്കുന്ന ദമ്പതികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കാരണം തിരക്കിയപ്പോള്‍ വ്യത്യസ്ത വേഷവിധാനത്തിന് കാരണം കൊറോണ വൈറസ് ആണെന്ന് ഇവര്‍ പറയുന്നു. കൊവിഡ് പ്രതിരോധത്തിന് വേണ്ടിയാണ് ഇവര്‍ ഈ വസ്ത്രം ധരിക്കുന്നത്.
ബ്രസീലിയന്‍ ദമ്പതികളായ ടെറികോ ഗാല്‍ഡിനോയും അലീസിയ ലിമയും ആണ് ബഹിരാകാശ വസ്ത്രം അണിഞ്ഞ് ബീച്ചിലൂടെ നടന്നത്. ശനിയാഴ്ചയാണ് ഇരുവരും കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തും വിധം ഇത്തരത്തില്‍ വസ്ത്രം ധരിച്ച് നടക്കാനിറങ്ങിയത്. റിയോ ഡി ജനീറോയിലെ ഒരു ബീച്ച് നടപ്പാതയിലാണ് ഈ കാഴ്ച.
66 കാരനായ ഗാല്‍ഡിനോ സ്യൂട്ടുകള്‍ പ്രത്യേകമായി വാങ്ങുകയായിരുന്നു. എന്നാല്‍ ഹെല്‍മെറ്റ് ലഭിക്കാത്തതിനാല്‍ അയാള്‍ തനിക്കും ഭാര്യയ്ക്കുമുള്ള ഹെല്‍മറ്റ് സ്വന്തമായി ഉണ്ടാക്കുകയായിരുന്നു. 65 കാരിയായ അലീസിയക്ക് ആദ്യം ഈ സ്യൂട്ട് അണിയാന്‍ അല്പസ്വല്പം നാണക്കേടൊക്കെ തോന്നിയിരുന്നു. എന്നാല്‍, അഡ്വഞ്ചര്‍ ഇന്‍ സ്ട്രീറ്റ്സ് എന്ന ഭര്‍ത്താവിന്റെ ഐഡിയയോട് അവരും യോജിക്കുകയായിരുന്നു.
Discussion about this post