വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1.30 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇതുവരെ 13,027,830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 571,076 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്. ഇതുവരെ 75,75,516 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച യുഎസില്‍ കൊവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു. പുതുതായി 58,290 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,37,782 ആയി ഉയര്‍ന്നു.
രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ പുതുതായി 25,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 18,66,176 ആയി ഉയര്‍ന്നു. 659 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 72,151 ആയി ഉയര്‍ന്നു. 8 ലക്ഷത്തിന് മുകളില്‍ രോഗികളുള്ള ഇന്ത്യയാണ് കൊവിഡ് കണക്കില്‍ മൂന്നാം സ്ഥാനത്ത്. റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. റഷ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7.27 ലക്ഷം കടന്നു. പെറുവില്‍ വൈറസ് ബാധിതരുടെ എണ്ണം 3,26,326 ആയി ഉയര്‍ന്നു. ചിലിയില്‍ 3,15,041 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
Discussion about this post