ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 110921 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3334 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 19895 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 87692 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ബംഗാളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ബംഗാളില്‍ പുതുതായി 1344 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 28453 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 26 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 906 ആയി ഉയര്‍ന്നു.
21,508 #COVID19 tests conducted in the national capital today – 9,767 RTPCR tests & 11,741 Rapid antigen tests: Delhi Health Department https://t.co/F2TVq7dMh6
— ANI (@ANI) July 11, 2020
Discussion about this post