ന്യൂഡല്‍ഹി: ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജൂനിയര്‍ ഡോക്ടര്‍ ആശുപത്രി ഹോസ്റ്റലിന്റെ പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സൈക്യാട്രി വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായ അനുരാഗ് കുമാര്‍ എയിംസ് ഹോസ്റ്റല്‍ 18 കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഗുരുതര പരിക്കേറ്റ അനുരാഗ് കുമാറിനെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
അനുരാഗിന് വിഷാദരോഗമുണ്ടായിരുന്നെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. ഹോസ്റ്റലിന്റെ റൂഫില്‍ നിന്ന് അനുരാഗിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Discussion about this post