ഐവറി കോസ്റ്റ്: ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന് കൗലിബലി കുഴഞ്ഞ് വീണ് മരിച്ചു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നും മടങ്ങി എത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. പ്രധാനമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
അമദോവ് ഗോന് കൗലിബലി ഹൃദ്രോഗ ബാധിതനായിരുന്നു. ചികിത്സയ്ക്കായി ഫ്രാന്‍സില്‍ പോയിരുന്ന അമദോവ് ഗോന് കൗലിബലി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഇന്നലെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. പിന്നാലെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അദ്ദേഹത്തിന്റെ മരണത്തില്‍ പ്രസിഡന്റ് അലാസെയ്ന്‍ ഒവാത്ര ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം അറിയിച്ചു.വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി അമദോവിനെയാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസമായിരുന്നു പ്രഖ്യാപനം നടന്നത്. അമദോവ് ഗോന് കൗലിബലിയുടെ മരണത്തോടെ തെരഞ്ഞെടുപ്പില്‍ വലിയ അനിശ്ചിതത്വമാണ് വന്നിരിക്കുന്നത്.
Discussion about this post