മാവേലിക്കര: ജീവനോടെയുള്ള വീട്ടമ്മയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാടുനീളെ പോസ്റ്ററുകള്‍. മാവേലിക്കരയിലാണ് സംഭവമുണ്ടായത്. തഴക്കരകല്ലിമേല് സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു നാടുമുഴുവന്‍ പോസ്റ്ററുകള്‍ പതിച്ചത്.
വീട്ടമ്മയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് ഫോട്ടോയും മോല്വിലാസവും ഉള്‍പ്പെടെയുള്ള പോസ്റ്ററുകളാണ് കൊച്ചാലുംമൂട്ടിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളിലുമെല്ലാം പതിച്ചിരിക്കുന്നത്. ജീവനോടെയുള്ള തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ കണ്ടതോടെ വീട്ടമ്മയും ഞെട്ടി.
കഴിഞ്ഞ ഏതാനും നാളുകളായി വീട്ടമ്മ മകള്‍ക്കൊപ്പം ചെങ്ങന്നൂര്‍ ചെറിയനാട്ടിലെ വീട്ടിലാണ് താമസം. ഏറെ നാളായി ഇവരെ സ്വന്തം വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതിയാണോ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് കരുതുന്നത്.
അതോ ആരെങ്കിലും തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്നാണോ ഇങ്ങനെ ചെയ്തതെന്നും മാത്രമല്ല മനപ്പൂര്‍വ്വം ചെയ്തതാണോ എന്നും വ്യക്തമല്ല. സംഭവത്തില്‍ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
Discussion about this post