കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പത്ത് പ്രദേശങ്ങള്‍കൂടി കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു.
പിറവം നഗരസഭയിലെ പതിനേഴാം ഡിവിഷന്, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കൊച്ചി കോര്‍പറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകള്‍, പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷന്, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷന് എന്നിവയെയാണ് പുതിയ കണ്ടെയ്മെന്റ് സോണ്‍ ആയി കളക്ടര്‍ എസ് സുഹാസ് പ്രഖ്യാപിച്ചത്.
പത്ത് പ്രദേശങ്ങളില്‍ അഞ്ച് പ്രദേശങ്ങള്‍ കൊച്ചി കോര്പറേഷന് പരിധിയില്‍ ഉള്ളതാണ്. പാലാരിവട്ടം, ചക്കരപറമ്പ്, കരണക്കോടം, ഗിരിനഗര്‍, പനമ്പിള്ളിനഗര്‍ ഡിവിഷനുകളാണ് പുതിയ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post