ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 97200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 55 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 3004 ആയി ഉയര്‍ന്നു. നിലവില്‍ 25940 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 68256 പേരാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസം 9,925 ആര്‍ടി-പിസിആര്‍ ടെസ്റ്റുകളും 13,748 ആന്റിജെന്‍ ടെസ്റ്റുകളുമാണ് ഡല്‍ഹിയില്‍ നടത്തിയത്. ഇതുവരെ 6,20,378 ടെസ്റ്റുകളാണ് ഡല്‍ഹിയില്‍ നടന്നത്. പത്തുലക്ഷത്തിന് 32,650 എന്ന തോതിലാണ് ഇപ്പോല്‍ ഡല്‍ഹിയില്‍ പരിശോധനകള്‍ നടത്തുന്നത്.
2,505 #COVID19 cases, 2,632 recovered, & 55 deaths reported in Delhi today. Total number of cases in the national capital is now at 97,200, including 68,256 recovered/discharged/migrated, 25,940 active cases, & 3,004 deaths: Delhi Health Department pic.twitter.com/gRYDmfrzf2
— ANI (@ANI) July 4, 2020
Discussion about this post