തിരുനെല്ലി: വയനാട് തിരുനെല്ലി അരണപ്പാറ കോളനിയില്‍ യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കിയിരിക്കുകയാണ്. വനത്തില്‍ പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
വയനാട്ടില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാള്‍ അരണപ്പാറ ഊരിലെ നാല്പതുകാരിയാണ്. ജൂണ്‍ 23നാണ് ഇവര്‍ കര്‍ണാടകയില്‍നിന്നും ബാവലി വഴി അനധികൃതമായി നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ച ഇവര്‍ക്ക് കൂടുതല്‍ പേരുമായി സമ്പര്‍ക്കം ഉള്ളതായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംശയമുണ്ട്.
ഇതേ തുടര്‍ന്ന് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ അടക്കം 36 പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇതിനുപുറമെ തിരുനെല്ലി പഞ്ചായത്തിലെ 4, 5, 9, 10, 12 എന്നീ വാര്‍ഡുകള്‍ ജില്ലാ കലക്ടര്‍ കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയതിനു പുറമെ അതിര്ത്തിഗ്രാമങ്ങളോട് ചേര്‍ന്നുള്ള വനമേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നുഴഞ്ഞു കയറ്റക്കാരെ നിരീക്ഷിക്കാനായി പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി കാട്ടികുളം ട്രൈബല്‍ ഓഫീസ് അടിച്ചിടാനും ഗ്രാമ പഞ്ചായത്ത് ഓഫീസ് നാല് ജീവനാക്കാരെ മാത്രം വെച്ച് പ്രവര്‍ത്തിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Discussion about this post