റിയാദ്: സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി തുമ്പയില്‍ ഇഖ്ബാല്‍ റാവുത്തര്‍ (67) ആണ് മരിച്ചത്. തിങ്കളാഴ്ച റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ വച്ചാണ് മരിച്ചത്. അസുഖ ബാധിതനായി രണ്ടാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു.
36 വര്‍ഷമായി റിയാദിലുണ്ടായിരുന്ന അദ്ദേഹം സൗദി കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയില്‍ ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഓര്ഗനൈസേഷന് (ഐ.എസ്.ഒ) സ്പെഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. സാമൂഹിക പ്രവര്ത്തകന് കൂടിയായിരുന്ന ഇഖ്ബാല്‍ രാവുത്തര് റിയാദ് ഇന്ത്യന്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.
Discussion about this post