മുംബൈ: ബോളിവുഡ് നടി തപ്സി പന്നു ഇപ്പോള്‍ വീട്ടിലെ വൈദ്യുതി ബില്ല് കേട്ട ഞെട്ടലിലാണ്. മേയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണില്‍ റോക്കറ്റിലേറി കുതിച്ച് 36,000 രൂപയായിരിക്കുകയാണ്. ലോക്ക് ഡൗണില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണില്‍ വന്‍ തുക വൈദ്യതി ബില്ല് വരുന്നതില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമുയരുന്നതിനിടെയാണ് തപ്സിയും ഇത്രയും ഉയര്‍ന്ന വൈദ്യുതി ബില്ലിനെ കുറിച്ച് പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് തസി വൈദ്യുതി ബില്ലിന്റെ കാര്യം പറഞ്ഞത്. മേയ് മാസത്തില്‍ 3,850 രൂപയായിരുന്നുവെന്നും എന്നാല്‍ ജൂണില്‍ 36000 രൂപയായി വൈദ്യുതി ബില്‍ ഉയര്‍ന്നുവെന്നും തപ്സി പറയുന്നു. അധികമായി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്നാണു തപ്സിയുടെ ചോദ്യം.
അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവാണ് തപ്സി. തനിക്ക് ഇത്തവണ വന്ന വൈദ്യുതി ബില്‍ സഹിതമാണ് ത്പിസിയുടെ ട്വീറ്റ്. പോസ്റ്റിന് കീഴെ സമാന രീതിയില്‍ വൈദ്യുതി ബില്‍ ലഭിച്ച പലരും പ്രതികരണവുമായി എത്തിയിട്ടുണ്ട്.
ലോക്ക് ഡൗണില്‍ വൈദ്യുതി ബില്‍ കുതിച്ചുയരുന്നുവെന്ന പരാതിയുമായി നിരവധി പേരാണ് ഇതിനോടകം മഹാരാഷ്ട്രയില്‍ രംഗത്തെത്തിയത്. പലരും പ്രതിഷേധമറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് തപ്സിയുടെ ട്വീറ്റ്.
3 months of lockdown and I wonder what appliance(s) I have newly used or bought in the apartment only last month to have such an insane rise in my electricity bill. @Adani_Elec_Mum what kind of POWER r u charging us for? pic.twitter.com/jZMMoxDMgj
— taapsee pannu (@taapsee) June 28, 2020
Discussion about this post