കൊൽക്കത്ത: ജനങ്ങൾ ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബംഗാൾ ബിജെപി നേതാവ് ജോയ് ബാനർജി. താക്കീതിന് ശേഷവും ചൈനീസ് ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ അവരുടെ കാലുകൾ തല്ലിയൊടിക്കണമെന്നും വീടിന് തീയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ജൂൺ 15ന് ചൈനീസ് സൈനികരുമായി നടന്ന സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ബഹിഷ്ക്കരാണ ആഹ്വാനം.
ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങളെ ബഹിഷ്ക്കരിക്കണം. ചൈനീസ് ആയിട്ടുള്ള എല്ലാം എല്ലാവരും ബഹിഷ്ക്കരിക്കണം. ആരാണോ ഇപ്പോഴും ഉപയോഗിക്കുന്നത് അവർ അതിൽ നിന്ന് പിന്മാറണം. അല്ലെങ്കിൽ പെട്ടെന്ന് തന്നെ കാലുകൾ തല്ലിയൊടിക്കുകയും വീടിന് തിയ്യീടണമെന്നും ജോയ് ബാനർജി പറഞ്ഞു. പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ സമയത്ത് എല്ലാവരും സർക്കാരിനോടൊപ്പം നിൽക്കണമെന്നും ജോയ് ബാനർജി പറഞ്ഞു.
Discussion about this post