ന്യൂഡൽഹി: കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സ്ഥാനാർത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എംഎൽഎമാർ ഒറ്റക്കെട്ടാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്രരും എല്ലാം ഒറ്റക്കെട്ടാണെന്നും ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലും പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും കോൺഗ്രസ് സ്ഥാനാർത്ഥികളായ നീരജ് ദംഗിയും കെസി വേണുഗോപാലും ജയിച്ചിരിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു.
നേരത്തെ രാജസ്ഥാനിൽ എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു.
Discussion about this post