ബംഗാള്‍: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ചൈനീസ് ഉത്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്ക് സംഭവിച്ച വലിയ അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
बंगाल में बीजेपी कार्यकर्ताओं ने चीनी राष्ट्रपति जिनपिंग की जगह, उत्तर कोरिया नेता किम जोंग का पुतला फूंक दिया । #BoycottChina #viralvideo pic.twitter.com/rsEfy9Txj3
— News24 (@news24tvchannel) June 18, 2020
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ കോലം കത്തിക്കുന്നതിന് പകരം ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നല്കിയ നേതാവ് ചൈനയുടെ പ്രധാനമന്ത്രി കിം ജോങ് ഉന്‍ ആണെന്ന് പറയുകയും ചെയ്യുന്നുണ്ട്.
Discussion about this post