തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മന്ത്രി. ശനിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ചൊവ്വാഴ്ച നടന്ന സ്കാനിംഗ് പരിശോധനയില്‍ പുതിയ രക്തസ്രാവ ലക്ഷണങ്ങളില്ലെന്നും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും കണ്ടെത്തി. വൈകുന്നേരത്തോടെ മന്ത്രി ആശുപത്രി വിട്ടു.
Discussion about this post