ഛണ്ഡീഗഢ്; ഉദ്യോഗസ്ഥനെ ചെരിപ്പൂരി മുഖത്തടിച്ച സംഭവത്തില്‍ ഹരിയാനയിലെ ബിജെപി നേതാവ് സോനാലി ഫോഗട്ടി അറസ്റ്റില്‍. ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നേതാവിനെ അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ജില്ല അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുല്‍ത്താന്‍ സിങിനെ സോനാലി ചെരിപ്പൂരി അടിച്ചത്.
തനിക്കെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ചതിനെതുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്നാണ് സോനാലി നല്കുന്ന വിശദീകരണം. എന്നാല്‍, താന്‍ അശ്ലീലം പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് സോനാലി ഫോഗട്ട് തന്നെ മര്‍ദിച്ചതെന്ന് സുല്‍ത്താന്‍ സിങ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന സോനാലിയുടെ പരാതിയില്‍ സുല്‍ത്താന്‍ സിങിനെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സോനാലി ആദ്യം കൈകൊണ്ട് അടിക്കുകയും പിന്നീട് ചെരിപ്പൂരി മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Discussion about this post