ലോകത്തെ കീഴടക്കി കൊവിഡ് 19 വ്യാപിക്കുന്നതിനെ തടയാന്‍ പ്രധാന പങ്ക് വഹിക്കുന്നത് മാസ്ക് തന്നെയാണ്. ഇപ്പോള്‍ മാസ്കിലും വ്യസ്തതകള് നിറയുകയാണ്. വിപണയില്‍ നിറയുന്നത് രാഷ്ട്രീയ പ്രമുഖരുടെ മുഖങ്ങളാണ്. അതില്‍ ഏറ്റവും ഡിമാന്റേറുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖമുള്ള മാസ്കിനാണ്.
‘ഞാന്‍ ആയിരത്തോളം മോഡി മാസ്കുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്. വലിയ ഡിമാന്‍ഡാണ് മോഡി മാസ്കിനുള്ളത്….’- ഭോപ്പാലില്‍ നിന്നുള്ള കച്ചവടക്കാരന് കുനാല്‍ പരിയാനി പറയുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് രാഷ്ട്രീയ നേതാക്കളുടെ മുഖമുള്ള മാസ്ക് വന്‍ തോതില്‍ വില്‍ക്കപ്പെടുന്നത്. മോഡിക്ക് പുറമെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് എന്നിങ്ങനെ എണ്ണം പറഞ്ഞ നേതാക്കളുടെ മുഖവും മാസ്കില്‍ നിറയുന്നുണ്ട്.
കൊവിഡ് 19ന്റെ കാര്യത്തില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് മധ്യപ്രദേശ്. 11,000 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 465 പേര് മരിക്കുകയും ചെയ്തു.
Discussion about this post