ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു മരിച്ചു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
നിയന്ത്രണ രേഖയിലെ ഷാപുര്‍-കെര്‍ണി സെക്ടറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. പാക് സൈന്യം ശക്തമായി വെടിയുതിര്‍ക്കുകയും ഷെല്ലിങ് നടത്തുകയുമായിരുന്നു. അതേസമയം ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുവെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ബാരാമുള്ളയിലെ രാംപുര്‍ സെക്ടറിലും പാകിസ്താന് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് പറഞ്ഞു.
Discussion about this post