ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ചെന്നൈയിലെ സ്ഥിതി വഷളയാക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മലയാളികള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
ഇതിനോടം ചെന്നൈയില്‍ നിന്നും മലയാളിസംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ കേരളത്തിലെത്തി. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും താത്കാലികമായി നഗരം വിട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്.
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം ഒക്ടോബര്‍-നവംബര്‍വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കുടുംബസമേതം നാട്ടിലേക്കുപോകുന്നവരുടെയടക്കം എണ്ണം വര്‍ധിച്ചത്. ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3.5 ലക്ഷം വരെയാകാമെന്നാണ് വിലയിരുത്തല്‍.
ഓരോ ദിവസവും പുതിയതായി 1500-ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം നിറഞ്ഞുതുടങ്ങി. ഈ സാഹചര്യത്തിലാണ് പലരും ജീവന് ഭയന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. കേരളം കൂടാതെ കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകുകയാണ്.
Discussion about this post