പാലക്കാട്: വായില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ഉടമ അബ്ദുള്‍ കരീം, മകന് റിയാസുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
ഇവരെ ഇനിയും പിടികൂടാനാവാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസിലെ മൂന്നാം പ്രതിയായ വില്‍സനെ ജൂണ്‍ 5ന് വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ മുഖ്യ പ്രതികള്‍ക്കായി വനം വകുപ്പും പോലീസും തിരച്ചില്‍ നടത്തിയിട്ടും പിടികൂടാനായില്ല. അബ്ദുല്‍ കരീമിന്റെ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയാണ് വില്‍സണ്‍.
ഇതിനിടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിയ്ക്കുന്നതായും കിട്ടിയില്ലെങ്കില്‍ കോടതിയില്‍ കീഴടങ്ങുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കീഴടങ്ങാന്‍ സാധ്യതയുള്ള മണ്ണാര്‍ക്കാട്, പട്ടാമ്പി കോടതികളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post