എടപ്പാള്‍: എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു.
നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന് താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത് ഇദ്ദേഹമായിരുന്നു. ഇയാളുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവര്‍ക്കും സമ്പര്‍ക്കമുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം പതിനാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.
Discussion about this post