ന്യൂഡല്‍ഹി: 300 രൂപയുടെ സ്കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് 19,000 രൂപയുടെ ഹെഡ്ഫോണ്. സംഭവം തിരികെ നല്‍കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. ഗൗതം റെഗേയെന്ന ഉപഭോക്താവിനാണ് ഇങ്ങനൊയൊരു ‘അപ്രതീക്ഷിത സമ്മാനം’ ലഭിച്ചത്.
ആമസോണിലൂടെയാണ് ഗൗതം സ്കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ബോസ് കമ്പനിയുടെ 19,000 രൂപയുടെ ഇയര്‍ബഡ്സ് ലഭിക്കുകയായിരുന്നു. പിന്നാലെ ഗൗതം കസ്റ്റമര്‍കെയറെ ബന്ധപ്പെട്ടുവെങ്കിലും പ്രൊഡക്ട് തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
ഇക്കാര്യം ഗൗതം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഹെഡ്ഫോണിന്റെ ചിത്രം സഹിതമാണ് ഗൗതം ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ലോഷന്റെ പണം കമ്പനി തിരികെ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വീറ്റ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതു സംബന്ധിച്ച് രസകരമായ ട്രോളുകളും ഇപ്പോള്‍ ട്വിറ്ററില്‍ നിറയുന്നുണ്ട്.
Bose wireless earbuds (₹19k) delivered instead of skin lotion (₹300). @amazonIN support asked to keep it as order was non-returnable! 🤪🤦♂️🥳 pic.twitter.com/nCMw9z80pW
— Gautam Rege (@gautamrege) June 10, 2020
Discussion about this post