കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാംഘട്ടം ആരംഭിച്ചു. ജൂണ്‍ 30 വരെയാണ് മൂന്നാംഘട്ട ഷെഡ്യൂള്‍ഡ് സര്‍വീസ്. മൂന്നാംഘട്ടത്തില്‍ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് 53 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
അധികൃതര്‍ നേരത്തേ അറിയിച്ചതിനേക്കാള്‍ കൂടുതല്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നാംഘട്ടം വിപുലപ്പെടുത്തിയിട്ടുണ്ട്. ദുബായിയില്‍നിന്ന് 27, അബുദാബിയില്‍നിന്ന് 26 എന്നിങ്ങനെ വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നത്തുക.
ദുബായിയില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യാ എക്സ്പ്രസ് എട്ടുതവണയാണ് സര്‍വീസ് നടത്തുക. കണ്ണൂരിലേക്ക് മൂന്ന്, കൊച്ചിയിലേക്ക് ഏഴ്, തിരുവനന്തപുരത്തേക്ക് ഒമ്പത് എന്നിങ്ങനെയാണ് മറ്റുസര്‍വീസുകള്‍. അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്ക് പത്ത് സര്‍വീസാണ് ഉള്ളത്. കണ്ണൂരിലേക്ക് രണ്ട്, കൊച്ചിയിലേക്ക് ഏഴ്, തിരുവനന്തപുരത്തേക്ക് ഏഴ് എന്നിങ്ങനെയാണ് മറ്റുസര്‍വീസുകള്‍.
Discussion about this post