കൊല്ലം: ഉത്ര വധക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് അഞ്ചല്‍ സിഐയ്ക്ക് സ്ഥലം മാറ്റം. സിഐ സിഎല്‍ സുധീറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്കി.
പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സിഎല്‍ സുധീര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സിഐ മൃതദേഹം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന പരാതിയിലും അന്വേഷണം ആരംഭിച്ചു.
രണ്ടാം തവണയാണ് ഉത്രയ്ക്ക് പാമ്പ് കടിേയല്‍ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തത് അല്ലാതെ അഞ്ചല്‍ സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല.
മരണ ശേഷം ഒരാഴ്ച്ചയ്ക്കം ഉത്രയുടെ കുടുംബം രണ്ടാം തവണയും സിഐ സിഎല്‍ സുധീറിനെ നേരില്‍ കണ്ട് പരാതി നല്കി. സിഐ അതും അവഗണിച്ചു. ഒരാഴ്ച്ച കഴിഞ്ഞ് വീട്ടുകാര്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്കിയ പരാതിയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.
Discussion about this post