മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് എടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കേസെടുത്തത്. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇതുവരെയുള്ള നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി.
അതെസമയം സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. അമ്പലപ്പാറയില്‍ കൃഷി ചെയ്യുന്ന ഓടക്കയം സ്വദേശി വില്‍സനാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയും റബ്ബര്‍ എസ്റ്റേറ്റ് ഉടമകളുമായ അബ്ദുള്‍ കരീം,മകന് റിയാസുദ്ദീന്‍ എന്നിവര്‍ ഒളിവിലാണ്.
അറസ്റ്റിലായ വില്‍സണാണ് സ്ഫോടക വസ്തു നിര്‍മ്മിച്ച നല്‍കിയത്. കാടിന് ചേര്‍ന്നുള്ള സ്ഥലത്ത് ഇത് സ്ഥാപിച്ചത് ഒന്നും രണ്ടും പ്രതികളായ കരീം,മകന് റിയാസുദ്ദീനുമാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.സംഭവത്തില്‍ നേരത്തെ പോലീസും വനംവകുപ്പും കേസ് എടുത്തിരുന്നു.
Discussion about this post