ജോര്‍ദാനില്‍ നിന്നും ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി തിരിച്ചെത്തി ഹോം ക്വാറന്റൈനില്‍ കഴിയുകയാണ് നടന് പൃഥ്വിരാജ്. അതേസമയം, ക്വാറന്റൈനില്‍ കഴിയുന്ന താരത്തിന് ലഭിച്ച സ്നേഹസമ്മാനം പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോന്.
മധുരപലഹാരപ്പെട്ടിയാണ് നടനെ തേടിയെത്തിരിക്കുന്നത്. മൈസൂര്‍ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും ഒപ്പം മറ്റു ചില മധുര പലഹാരങ്ങളും അടങ്ങുന്നതാണ് സമ്മാനം. ശ്രീകൃഷ്ണ സ്വീറ്റ്സില് നിന്നും ലഭിച്ച സ്നേഹ സമ്മാനത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയാണ് ഭാര്യ സുപ്രിയ മേനോന്.
ഫോര്‍ട്ട് കൊച്ചിയിലായിരുന്നു പൃഥ്വി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈീന്‍ കാലം ചിലവഴിച്ചത്. ഇവിടുത്തെ ഹോട്ടലില്‍ അത്യാവശ്യം ജിം ഉപകരണങ്ങളും പൃഥ്വിക്കായി ഒരുക്കിയിരുന്നു. നാട്ടിലെത്തിയ പൃഥ്വിരാജ് വിമാനത്താവളത്തില്‍ നിന്നും സ്വന്തമായി കാര്‍ ഓടിച്ചാണ് ഹോട്ടലിലേക്ക് പോയത്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈീന്‍ കഴിഞ്ഞെന്നും അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈനിലാണെന്നും പൃഥ്വി തന്നെയാണ് അറിയിച്ചത്. ഹോം ക്വാറന്റൈനിലുള്ളവര്‍ ഒരു കാര്യം ഓര്‍ക്കണം, വീട്ടിലെത്തുന്നുവെന്ന് പറയുന്നത് നിങ്ങളുടെ ക്വാറന്റൈന് കാലം അവസാനിച്ചുവെന്ന അര്‍ത്ഥമില്ല. ഹോം ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആരോഗ്യപ്രവര്‍ത്തര്‍ പറഞ്ഞ തരത്തിലുള്ള രോഗം പിടിക്കാന്‍ സാധ്യത കൂടുതലുള്ള ആള്ക്കാര് വീട്ടിലില്ലെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു പൃഥ്വിരാജ് അറിയിച്ചത്.
Discussion about this post