നടന് സലിം കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘മലയാളത്തിലെ സിനിമാ നടന്മാര്, സ്ത്രീകളായാല്‍. ഒരു ഫേസ്ആപ്പ് ഭാവന’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫെയ്സ് ആപ്പ് ഉപയോഗിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്, സൗബിന് ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന് നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ്, ഉണ്ണി മുകുന്ദന്, സലിം കുമാര്‍, സായ് കുമാര്‍, ശ്രീനിവാസന്, ഇന്ദ്രജിത്ത് എന്നിങ്ങനെ ഇരുപതോളം നടന്മാരുടെ ചിത്രങ്ങളാണ് ഫെയ്സ്ആപ്പ് ഉപയോഗിച്ച് മാറ്റിയിരിക്കുന്നത്. എന്തായാലും ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Discussion about this post