ചെന്നൈ: ക്ഷേത്രത്തിന് മുന്നില്‍ മാംസം വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലാണ് സംഭവം. 48 കാരനായ കോയമ്പത്തൂരിലെ കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നില്‍ മാംസം വലിച്ചെറിഞ്ഞതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ മാംസം വലിച്ചെറിഞ്ഞ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഹരിക്കെതിരെ രണ്ട് പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറിയിച്ചു.
ഹരിക്കെതിരെ രണ്ട് പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നത്) 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുന്നതിലൂടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതും ക്ഷുദ്രകരവുമായ പ്രവൃത്തികള്‍), 298 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സുമിത് ശരണ്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്ട്രേഷന് നമ്പറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ഹരി തൊഴില്രഹിതനായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതേസമയം, ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളൊന്നുമില്ല.
Discussion about this post